റോം: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലെ ബാധിത ഭാഗം നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച കോശകലകളുടെ പരിശോധനയിലാണ് ലങ് അഡിനോകാർസിനോമ കണ്ടെത്തിയത്. ......
തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കുടുംബത്തിലെ അവസാന അംഗമായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കാര്യസ്ഥനും കോടതി ജീവനക്കാരനുമായ രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തു. ......
എറണാകുളം: പ്രക്ഷോഭങ്ങളെ അടിച്ചമർത്തി മുന്നോട്ട് പോവാമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും ജന്തർ മന്തർ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രഖ്യാപിച്ചു. വോട്ട് ചോരിക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തെ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു അടിച്ചമർത്തുന്നനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളം, എറണാകുളം മറൈൻ ഡ്രൈവിലെ അബ്ദുൽ കലാം മർഗിലായിരുന്നു ജന്തർ മന്ദർ പ്രതിഷേധം സംഘടിപ്പിച്ചത്. ......
ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വീണ്ടും തോൽവി. ഏഴ് വിക്കറ്റിനാണ് ഛത്തീസ്ഗഢ് കേരളത്തെ തോൽപിച്ചത്.......
ജംഷഡ്പൂർ: രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിൽ. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനിൽ വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്. ......
കൊച്ചി: ഗാന്ധിജി ചരിത്രത്തിന്റെ നൈതികത സംരക്ഷിച്ചതുപോലെ നമുക്ക് പിന്നീട് സാധിച്ചിട്ടില്ല എന്ന് എഴുത്തുകാരനും നോവലിസ്റ്റും ആയ വിനോദ് കൃഷ്ണ അഭിപ്രായപ്പെട്ടു. ഗാന്ധിയെ വെടിവെച്ചുകൊന്ന തോക്ക് കാണുമ്പോൾ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാവും, ഗാന്ധിയെ വധിച്ചത് ആണെന്നുള്ള ഓർമ്മപ്പെടുത്തലുകൾ. ......
കൊച്ചി : കേന്ദ്രസര്‍ക്കാര്‍ യു.പി.ഐ പേയ്മെന്റുകള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാനത്തുടനീളം പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്ന്മാറണമെന്ന് കെ.വി.വി.ഇ.എസ് ആവശ്യപ്പെട്ടു.എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സമരം നടന്നു.
എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലൂര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിന്നും റിസര്‍വ്വ് ബാങ്ക് റീജിയണ്‍ ഓഫീസിന് മുന്നിലേയ്ക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനം എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് എം.സി. ......
ഉത്സവകാല ഓൺലൈൻ ഷോപ്പിങ് സെയിലുകളുടെ ഭാഗമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് തുടങ്ങിയവയുടെ പേരിൽ വ്യാജ ഓഫറുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പുകൾ നടത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ,എസ്എംഎസ്,ഇ-മെയിലുകൾ എന്നിവയിലൂടെ ആകർഷകമായ വിലക്കുറവുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും പ്രചരിപ്പിക്കുന്നതും തട്ടിപ്പിന്റെ ഭാഗമാണ്.
വിപണിവിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിക്കുകയാണ് തട്ടിപ്പിൻ്റെ തുടക്കം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13890 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82 കേസുകളിലായി 92 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12886 ആയി. ......
കേരള പോലീസിലെ കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കു ന്നതിന്റെ ഭാഗമായി വിവിധ പോലീസ് യൂണിറ്റുകൾക്കായി വാങ്ങിയ 164 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും, ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തവർക്കുള്ള അനുമോദനവും നാളെ വൈകുന്നേരം 5 മണിക്ക് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
കേരള പോലീസിലെ മികച്ച കായികതാരങ്ങളായ മനു ടി. എസ്. ......